Deshabhimani

print edition സ്‌പോൺസേഡ്‌ 
വിദേശയാത്ര തുടരും

sponserd yathra
വെബ് ഡെസ്ക്

Published on Sep 27, 2026, 12:00 AM | 1 min read

തിരുവനന്തപുരം: മന്ത്രിമാർ കൂട്ടത്തോടെ നടത്തിയ സ്‌പോൺസേഡ്‌ വിദേശയാത്രകൾ സർക്കാരിനെ വിവാദത്തിലാക്കിയതോടെ റവന്യൂമന്ത്രി എ പി അനിൽകുമാർ വിദേശയാത്ര തൽക്കാലം മാറ്റിവച്ചു. റവന്യൂമന്ത്രി യാത്രമാറ്റിയെങ്കിലും മന്ത്രിമാരായ സണ്ണി ജോസഫ്, റോജി എം ജോൺ, മോൻസ് ജോസഫ്, ബിന്ദു കൃഷ്‌ണ, ചീഫ്‌ വിപ്പ്‌ അപു ജോസഫ്‌ തുടങ്ങിയവർ പറക്കാനുള്ള തീരുമാനത്തിലാണ്‌. സ്‌പോൺസറുടെ സഹായത്തിലായാലും ഇനിയും പോകുമെന്ന മുഖ്യമന്ത്രിയുടെ ധിക്കാര നിലപാടാണ്‌ പ്രേരണ.


മന്ത്രിമാർ ഇത്തരം സ‍ൗജന്യം പറ്റുന്നത്‌ പെരുമാറ്റച്ചട്ട വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്‌. ലക്ഷങ്ങൾ മുടക്കി വിമാനടിക്കറ്റും മറ്റുസ‍ൗകര്യവും ഏർപ്പെടുത്തുന്നവർ തിരിച്ചും സഹായം പ്രതീക്ഷിക്കും. പ്രവാസിസംഘടനകളുടെ ചെലവിൽ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്‌ പതിവാണെങ്കിലും വ്യക്തികളുടെ സ‍ൗജന്യങ്ങൾ പറ്റുന്ന പതിവില്ല. മന്ത്രിമാരുടെ ചെലവുകളും യാത്രയും സർക്കാരിന്റെ ഉത്തരവാദിത്വമാണ്‌. എന്നാൽ സർക്കാരിന്‌ ഒരുരൂപപോലും ചെലവില്ലെന്നു പറഞ്ഞാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ന്യായീകരിക്കുന്നത്‌.


രമേശ്‌ ചെന്നിത്തലയുടെയും കെ എം ഷാജിയുടെയും യാത്രകളുടെ ചെലവ്‌ നൽകിയവർക്കെതിരെ കേസും വിവാദങ്ങളുമുണ്ട്‌. മന്ത്രിമാർ പങ്കെടുക്കേണ്ട പരിപാടികളുടെ നടത്തിപ്പുകാർ ആരെന്ന്‌ ഇന്റലിജന്റ്‌സ്‌ മുൻകൂട്ടി അന്വേഷിക്കും എന്നിരിക്കെയാണ്‌ ആഭ്യന്തരമന്ത്രി ഇതൊന്നുംഅന്വേഷിക്കാതിരുന്നത്‌. സ്വകാര്യസന്ദർശന വിവരം അറിയിക്കേണ്ടതില്ലെന്ന വാദവും നിലനിൽക്കില്ല. മുഖ്യമന്ത്രിയുടെ ചാർട്ടേഡ്‌ വിമാനയാത്രയുടെ ചെലവ്‌ വഹിച്ചതാരെന്നത്‌ അദ്ദേഹം ദുരുഹമാക്കിവയ്‌ക്കുന്നതിനാൽ മന്ത്രിമാരും ഇത്‌ പിന്തുടരുന്നു.


ചെന്നിത്തല, ഒ ജെ ജനീഷ്‌, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ, പി സി വിഷ്‌ണുനാഥ്‌ എന്നിവരാണ്‌ ആദ്യം പോയത്‌. സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും യാത്രയിലായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home