Deshabhimani

ഡോളറിനെതിരെ നേട്ടത്തിൽ രൂപ; തുടർച്ചയായ നാലാം ദിവസവും മൂല്യം വർധിച്ചു

Rupee-Dollar
വെബ് ഡെസ്ക്

Published on Oct 14, 2026, 07:23 PM | 1 min read

മുംബൈ : ഡോളറിനെതിരെ തുടർച്ചയായ നാലാം സെഷനിലും നേട്ടത്തിൽ രൂപ. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 19 പൈസ ഉയർന്ന് 95.17 എന്ന നിലയിലായിരുന്നു. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.05 എന്ന നിലയിൽ ആരംഭിച്ചു. പിന്നീട് ഇന്നത്തെ വ്യാപാരത്തിൽ, ഡോളറിനെതിരെ രൂപ 94.76 എന്ന ഉയർന്ന നിലയിലും 95.19 എന്ന താഴ്ന്ന നിലയിലും എത്തിയ ശേഷമാണ് 95.17 എന്ന നിലവാരത്തിൽ അവസാനിച്ചത്.


ഇന്നലെ (ഒക്ടോബർ 13) യുഎസ് ഡോളറിനെതിരെ 42 പൈസ ഉയർന്ന് 95.36 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ നാല് വ്യാപാര സെഷനുകളിലായി, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 171 പൈസ ഉയർന്നു.


സ്പോട്ട് ഡോളറിന്റെ ഡിമാൻഡ് കുറയ്ക്കുന്നതിനും വിദേശ വിനിമയ വിപണിയിൽ അമിതമായ പൊസിഷനിംഗ് തടയുന്നതിനും ആർബിഐ ചില നയങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം രൂപയെ ദീർഘകാലം പിടിച്ചുനിർത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.


അതേസമയം, ഇന്ന് പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം ഭക്ഷ്യവസ്തുക്കൾ, വ്യാവസായിക ഉല്പന്നങ്ങൾ, ഇന്ധനം, വൈദ്യുതി എന്നിവയുടെ വില കുതിക്കുന്നതിനാൽ ഇന്ത്യയുടെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിൽ 11.39 ശതമാനമായി ആയി ഉയർന്നു. സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നത് പുറത്തുനിന്നുള്ള കാര്യങ്ങളാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രധനകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യത്തെ മൊത്ത-ചില്ലറ പണപ്പെരുപ്പം വർധിക്കുന്നുവെന്ന റിപ്പോർട്ട് വന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home