ad
Deshabhimani

സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ഥികള്‍

niyamasabha

നിയമസഭ

വെബ് ഡെസ്ക്

Published on May 22, 2026, 06:24 AM | 1 min read

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഒൻപത് മണിക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.


മൂന്ന് സ്ഥാനാർഥികളാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ളത്. 140 എംഎൽഎമാരെയും വോട്ടിംങ് മെഷിനിലൂടെയാണ് ജനങ്ങൾ തെര‍ഞ്ഞെടുത്തതെങ്കിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെയാണ്. സഭാ ചരിത്രത്തിൽ ആദ്യമായി ബിജെപിയും ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി എ സി മൊയ്തീൻ, യുഡിഎഫിന്റെ തിരവഞ്ചൂർ രാധാകൃഷ്ണൻ, എൻഡിഎക്ക് ബി ബി ​ഗോപകുമാർ എന്നിവരാണ് സ്ഥാനാർഥികൾ. രാവിലെ 9ന് പ്രോടെം സ്പീക്കർ ജി സുധാകരന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ്.


അതേസമയം, ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യപിച്ചിട്ടില്ല. 29നാണ് ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home