സ്പീക്കർ തെരഞ്ഞെടുപ്പ്; സഭാനടപടികൾ ആരംഭിച്ചു

നിയമസഭ
തിരുവനന്തപുരം: നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ എല്ലാ പത്രികകളും സ്വീകരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഡിഎഫ് സ്ഥാനാർഥിയായും എ സി മൊയ്തീൻ എൽഡിഎഫ് സ്ഥാനാർഥിയായും മത്സരിക്കുന്നു. ബി ബി ഗോപകുമാറാണ് എൻഡിഎ സ്ഥാനാർഥി
മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തി
രാവിലെ ഒൻപത് മണിക്ക് തന്നെ സഭാനടപടികൾ ആരംഭിച്ചു
രാവിലെ ഒൻപത് മണിക്ക് തന്നെ സഭാനടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ ആദ്യ വോട്ട് രേഖപ്പെടുത്തി. സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വെള്ളിയാഴ്ചയിലെ സഭാസമ്മേളന നടപടികൾ അവസാനിക്കും.
സ്പീക്കറുടെ ഇരിപ്പടത്തിന് സമീപം ക്രമീകരിച്ച ബൂത്തിലാണ് വോട്ടുചെയ്യണ്ടത്. ഗുണന ചിഹ്നമിട്ടാണ് വോട്ട് രേഖപ്പെടുത്തുക. ശേഷം സ്പീക്കറുടെ മേശയില്‍ വെച്ചിട്ടുള്ള പെട്ടിയിലിടണം. മൂന്നു മുന്നണികളുടെയും പോളിംങ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ നിയമസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വോട്ടെണ്ണും. ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് കൊണ്ടുപോകും.










0 comments