നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ സ്വീകരിക്കും; ജമാ അത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദമില്ലെന്ന് വി ഡി സതീശൻ

കാസർകോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശി വി ഡി സതീശൻ. ജമാ അത്തെ മതരാഷ്ട്രവാദികളല്ലെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫ് അവരുടെ പിന്തുണ സ്വീകരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
കാസർകോട് നടക്കാനിരിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജമാ അത്തെക്ക് മതരാഷ്ട്രവാദം ഇല്ലെന്ന് അവരുടെ നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണ്.
മുൻപത്തെ തെരഞ്ഞെടുപ്പിലും ജമാ അത്തെ തങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഇത്തവണയും അത് സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു. ഏത് വർഗീയ ശക്തികളുമായി ചേർന്നാണെങ്കിലും തെരഞ്ഞെടുപ്പിലെ ജയം മാത്രമാണ് പ്രധാനമെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ ഈ പ്രവണതയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്.
മുൻപും സതീശൻ ജമാ അത്തെ ഇസ്ലാമിയെ വെള്ളപൂശാൻ ശ്രമിച്ചിരുന്നു. മതരാഷ്ട്രവാദ നിലപാട് അവർക്ക് മുൻപ് ഉണ്ടായിരുന്നെങ്കിലും നിലവിൽ അതില്ല എന്നാണ് സതീശന്റെ വാദം. മറ്റത്തൂർ പോലെയുള്ള അവിശുദ്ധ സഖ്യങ്ങൾ നിലനിൽക്കുന്ന സാചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ ഈ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.










0 comments