Deshabhimani

മോദി ഭരണത്തിന് കീഴിൽ പ്രതിഷേധിക്കാനുള്ള ഇടങ്ങളും അപഹരിക്കപ്പെടുന്നു : പിണറായി വിജയൻ

Pinarayi Vijayan
വെബ് ഡെസ്ക്

Published on Oct 14, 2026, 04:36 PM | 1 min read

തിരുവനന്തപുരം : ജന്തർ മന്തറിൽ സമരവിലേക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രതിഷേധിക്കാനുള്ള ഇടങ്ങൾ നിശ്ചിത സ്ഥലങ്ങളായി മാത്രം ചുരുങ്ങരുതെന്ന് പിണറായി വിജയൻ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ നിശ്ചിത സ്ഥലങ്ങൾ കൂടി ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ദേശീയ പതാക ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്നവരെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ നീക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.



ജന്തർമന്തറിൽ ദേശീയപതാക ഉയർത്തി സമരം ചെയ്തതിൽ സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത നീക്കത്തെയും പിണറായി വിജയൻ വിമർശിച്ചു. ഡൽഹി പ്രക്ഷോഭത്തിലെ വിരോധാഭാസം എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. ത്രിവർണ പതാകയിൽ പൊതിഞ്ഞ സർക്കാർ തന്നെ അത് ഉയർത്തിപ്പിടിക്കുന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്നു. സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ അഞ്ച് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ദേശീയ പതാക ജനങ്ങളുടേതാണ്,അധികാരത്തിലിരിക്കുന്നവരുടേതല്ല, പിണറായി പറഞ്ഞു.


ജന്തർ മന്തർ തിരിച്ചുപിടിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം സംരക്ഷിക്കാനും എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ​ഗ്യാനേഷ് കുമാർ രാജി വെച്ച് വിചാരണ നേരിടണമെന്നും പിണറായി വിജയൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home