Deshabhimani

അന്നംമുട്ടിച്ച് സർക്കാർ; സിവിൽ സപ്ലൈസിന്റെ സുഭിക്ഷ ഹോട്ടലിനും പൂട്ട്

Subhiksha.jpg
വെബ് ഡെസ്ക്

Published on Oct 14, 2026, 05:35 PM | 1 min read

തിരുവനന്തപുരം: സിവിൽ സപ്ലൈസിന്റെ സുഭിക്ഷ ഹോട്ടലിനും പൂട്ടിട്ട് യുഡിഎഫ് സർക്കാർ. സബ്സിഡി തുക അനുവദിക്കുന്നതിൽ ഭീമമായ തുകയാണ് കുടിശ്ശിക. സുഭിക്ഷ ഹോട്ടലുകൾക്കായി സബ്‌സിഡി നിരക്കിൽ നാഭിക്കുന്ന അരി വിതരണവും നിലച്ച സാഹചര്യത്തിൽ സുഭിക്ഷ ഹോട്ടലുകളെല്ലാം ഒന്നൊന്നായി പൂട്ടലിന്റെ വക്കിലാണ്.


20 രൂപയാണ് സുഭിക്ഷ ഹോട്ടലുകളിൽ ഊണിനു ഈടാക്കുന്ന വില. പ്രതിസന്ധി മറികടക്കാൻ ചിലയിടങ്ങളിൽ നിരക്ക് വർധിപ്പിച്ച് 30 രൂപയാക്കി. എന്നാൽ ഇതിലും പിടിച്ചുനിൽക്കാനായില്ല. സപ്ലൈകോ വഴി കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് സുഭിക്ഷ ഹോട്ടലുകൾക്കായി അരി വിതരണം നടന്നിരുന്നത്.


എന്നാൽ ഇത് തടസപ്പെട്ടതോടെ ഹോട്ടൽ നടത്തിപ്പുകാർ പുറത്തുനിന്ന് കിലോയ്ക്ക് 40 രൂപയിലധികം രൂപയ്ക്ക് അരി വാങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. അതേസമയം, ഊണിന്റെ നിരക്ക് പരിധിയിലധികം കൂട്ടാനും കഴിയാത്ത സാഹചര്യത്തിൽ പലയിടങ്ങളിലും ഹോട്ടൽ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.


സർക്കാരിൽ നിന്ന് ഓരോ ഊണിനു 5 രൂപ സബ്‌സിഡി തുക ലഭിച്ചിരുന്നതും മാസങ്ങളായി കുടിശ്ശികയാണ്. കോടതി ആവശ്യസാധനങ്ങളുടെയെല്ലാം വിലയും ക്രമാതീതമായി വർധിച്ചു. പച്ചക്കറിക്കും പാചകവാതകത്തിലും വില വർധിച്ചു.


കടമുറികളുടെ വാടകയും വൈദ്യുതി ബില്ലും ഗണ്യമായി വർധിച്ചതോടെ കൈയിൽ നിന്ന് പണം മുടക്കി ഹോട്ടൽ നടത്തേണ്ട അവസ്ഥയിലാണ് നടത്തിപ്പുകാർ. സംസ്ഥാനത്താകെ നിരവധി കടകളാണ് ഇതിനോടകം അടച്ചുപൂട്ടിയത്. അവശേഷിക്കുന്നവയും പ്രതിസന്ധി രൂക്ഷമായതോടെ അടച്ചുപൂട്ടൽ വക്കിലാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home