Deshabhimani

ഓഫ്‌ലൈനായി എടുക്കുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണം: സുപ്രീംകോടതി

Supreme Court
വെബ് ഡെസ്ക്

Published on Oct 14, 2026, 05:22 PM | 1 min read

ന്യൂഡൽഹി: ഓഫ്‌ലൈനായി എടുക്കുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഒക്ടോബർ 27 മുതലാണ് റെയിൽവേ സ്റ്റേഷനിലെ കൗണ്ടറുകളിൽ നിന്ന് എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടത്.


ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവിൽ റെയിൽ വൺ ആപ്പിലൂടെ ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.


എന്നാൽ കൌണ്ടർ വഴി ബുക്ക് ചെയ്യുന്നവയ്ക്ക് ഇത് ലഭ്യമല്ല. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാത്ത വലിയൊരു വിഭാഗം യാത്രക്കാർ ഇന്നും ഇന്ത്യയിലുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. അവരെ ഇൻഷുറൻസ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.


എന്തിനാണ് ഇക്കാര്യത്തിൽ വിവേചനം കാണിക്കുന്നത്. ഒരേ നിരക്ക് നൽകിയാണ് ഇരുകൂട്ടരും ബുക്ക് ചെയ്യുന്നത്. ഒക്ടോബർ 27 മുതൽ ഓൺലൈനായി ലഭിക്കുന്നതിൽ നിന്ന് യാതൊരു വ്യത്യാസവുമില്ലാത്ത ഇൻഷുറൻസ് പരിരക്ഷ ഓഫ്‌ലൈൻ ബുക്കിങ്ങുകൾക്കും ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം അത് റെയിൽവേ ബോർഡ് ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നും കോടതി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home