വേടന്റെ പാട്ട് കലിക്കറ്റ് സർവകലാശാലയിൽ പാഠ്യവിഷയം

തേഞ്ഞിപ്പലം : വേടന്റെ പാട്ട് കലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി വിദ്യാർത്ഥികൾക്കിനി പാഠ്യവിഷയം. നാല് വർഷ ഡിഗ്രി കോഴ്സിന്റെ മൂന്നാം സെമസ്റ്റർ ബി എ മലയാള പുസ്തകത്തിലാണ് താരതമ്യ പഠനത്തിനായി മൈക്കിൾ ജാക്സന്റെ റാപ്പ് സംഗീതത്തിനൊപ്പം വേടന്റെ റാപ്പ് സംഗീതവും നൽകിയിരിക്കുന്നത്. ' ഭൂമി ഞാൻ വാഴുന്നിടം ' എന്ന പ്രസിദ്ധ റാപ്പ് സംഗീതമാണ് പഠിക്കാനുള്ളത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടക്കുന്ന പ്രതിരോധ പ്രവത്തനമാണ് ഈ സംഗീതത്തിന്റെ ഉള്ളടക്കം. മൈക്കിൾ ജാക്സന്റെ ' ദെ ഡോണ്ട് കെയർ എബൗട്ട് അസ് ' എന്ന റാപ്പ് സംഗീതമാണ് ഉർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധ സമരങ്ങളിലും, ആഫ്രിക്കൻ-അമേരിക്കൻ ജനവിഭാഗങ്ങളിലെ കറുത്തവർക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾ, വർണ വിവേചനം എന്നിവക്കെതിരെയുള്ള പ്രതിഷേധങ്ങളിലും വ്യാപകമായി ഉപയോഗിച്ച ഗാനമാണിത്.
അമേരിക്കൻ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള താരതമ്യ പ0നമാണ് വേടന്റെ സംഗീതം ഉൾപ്പെടുത്തിയതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കലിക്കറ്റ് സർവ്വകലാശാല മലയാളം യു ജി പ0ന ബോർഡ് ചെയർമാൻ ഡോ. എം എസ് അജിത്ത് പറഞ്ഞു. ജൂണിലാണ് മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നത്. മറ്റ് ഡിഗ്രി വിദ്യാർത്ഥികൾക്കും മൈനർ പേപ്പറായി വേടന്റെ പാട്ട് എടുത്ത് പഠിക്കാനാവും. സിലബസിൽ വേടന്റെയും മൈക്കിൾ ജാക്സൻെറയും പഠിക്കേണ്ട റാപ്പ് സംഗീതത്തിന്റെ യൂ ട്യൂബ് വീഡിയോ ലിങ്കും നൽകിയിട്ടുണ്ട്.









0 comments