ad
Deshabhimani

print edition ഒറ്റയ്‌ക്കാകില്ല

vasu and janaki

വാസുവും ജാനകിയും

avatar
സായൂജ്‌ ചന്ദ്രൻ

Published on Mar 19, 2026, 02:50 AM | 1 min read

പാലക്കാട്‌: ‘‘പൈസയ്ക്ക്‌ കാത്തിരിക്കും, പറ്റിച്ചൂന്ന്‌ മനസ്സിലാവുമ്പോൾ വേറെയെന്തെങ്കിലും വഴി നോക്കും’’– മാസങ്ങളോളം പെൻഷൻ മുടങ്ങിയ യുഡിഎഫ് കാലം ഓർത്തെടുക്കുകയാണ്‌ ദമ്പതികളായ വാസുവും ജാനകിയും. കൊടുമ്പ്‌ കല്ലംപൊറ്റയിലെ വീട്ടിൽ ദന്പതികൾ തനിച്ചാണ്‌ താമസം.


78 വയസുള്ള വാസു വർഷങ്ങളായി കിടപ്പുരോഗിയാണ്‌. വാർധക്യ പെൻഷനും ഭാര്യയുടെ കർഷക പെൻഷനും വലിയ ആശ്വാസമാണ്‌. മക്കൾ പണം അയക്കാറുണ്ട്‌. അതിനേക്കാൾ ആശ്വാസം മാസം കൃത്യമായി പെൻഷൻ എത്തുന്നതാണ്‌. മരുന്നും മറ്റും മുടങ്ങുന്നില്ല. എന്നാൽ 10 വർഷം മുമ്പുവരെ കാര്യങ്ങൾ സുഗമമായിരുന്നില്ല. 600 രൂപ പെൻഷൻ 18 മാസം പിടിച്ചുവച്ച്‌ വീർപ്പ്‌ മുട്ടിച്ച കാലം.


കൂടെയുണ്ടായിരുന്ന നാട്ടുകാർ പെൻഷനായി പോസ്റ്റ്‌ ഓഫീസിലെ നീളൻവരിയിൽ. "ഞങ്ങൾക്ക്‌ മാത്രം അന്ന്‌ വരി നിൽക്കേണ്ടിവന്നില്ല, അതുതന്നെ മഹാഭാഗ്യം' വാസു തുടർന്നു. 2016ലാണ്‌ നാടിനെയറിഞ്ഞ മാറ്റം. യുഡിഎഫ്‌ കൊടുക്കാൻ വിസമ്മതിച്ച കുടിശ്ശിക എൽഡിഎഫ്‌ സർക്കാർ വീട്ടിലെത്തിച്ചു. അതും ആയിരം രൂപയായി വർധിപ്പിച്ച്‌. തുക ഘട്ടംഘട്ടമായി ഉയർത്തി.


മുംബൈയിൽ വെൽഡിങ്‌ തൊഴിലാളിയായ മകനും കുടുംബവും മറ്റൊരു വീട്ടിലാണ്‌ താമസം. ഞങ്ങളുടെ കാര്യം നോക്കാൻ സർക്കാർ തരുന്നതുതന്നെ ധാരാളമെന്നാണ്‌ വാസുവിന്റെ മറുപടി. അടുത്ത വരവിൽ സർക്കാർ തുക ഇനിയും കൂട്ടുമല്ലോയെന്ന്‌ ജാനകിയും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home