ad
Deshabhimani

print edition അതെങ്ങനെ
മറക്കാനാ മക്കളെ...

mariyama daniel
avatar
അശ്വതി ജയശ്രീ

Published on Mar 19, 2026, 02:59 AM | 1 min read

പത്തനംതിട്ട: ‘‘വയസ്സ്‌ തൊണ്ണൂറ്റേഴ്‌ കഴിഞ്ഞു. ഓർമക്കുറവൊക്കെയുണ്ട്‌. എന്നാലും മരുന്നിന്‌ കാശുതരുന്നവരെ മറക്കാനൊക്കുമോ...’’– മോണകാട്ടി ചിരിച്ചുകൊണ്ട്‌ പത്തനംതിട്ട കൈപ്പട്ടൂർ കോയിക്കലേത്ത്‌ വീട്ടിൽ മറിയാമ്മ ഡാനിയേൽ പറഞ്ഞു.


2016ൽ മാസങ്ങളോളം മുടങ്ങിയ തന്റെ വാർധക്യപെൻഷൻ കുടിശ്ശിക തീർത്ത് നൽകിയതും അവർ ഓർത്തെടുത്തു. അന്ന് മറിയാമ്മയ്‌ക്കും തൊണ്ണൂറ്റിയൊന്നുകാരനായ ഭർത്താവ് പി കെ ഡാനിയലിനും ചേർന്ന് 20,000 രൂപയാണ്‌ വാർധക്യപെൻഷൻ കുടിശ്ശിക തീർത്ത് കിട്ടിയത്‌. പിന്നീട്‌ ഒറ്റത്തവണ പോലും പെൻഷൻ മുടങ്ങിയിട്ടില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.


‘‘ചികിത്സയ്‌ക്കൊക്കെ, ചെറുതെങ്കിലും ഒരു തുക എന്റെ കൈയിലുമുണ്ടല്ലോ. അത്‌ പെൻഷനുള്ളതുകൊണ്ട്‌ മാത്രമാണ്‌’’– പേസ്‌മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന മറിയാമ്മ പറഞ്ഞു. കൈപ്പട്ടൂർ സഹകരണ ബാങ്കിൽനിന്നാണ്‌ പെൻഷൻ ഇപ്പോൾ വീട്ടിലെത്തിച്ചു നൽകുന്നത്‌. ഭർത്താവ്‌ ഡാനിയേൽ രണ്ടുവർഷം മുന്പ്‌ മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home