ad
Deshabhimani

മന്ത്രിസഭയിലെ 
ഭിന്നത പുറത്തേക്ക്‌; പെൻഷൻ വിതരണത്തിൽ സഹകരണ ബാങ്കുകൾക്ക് വിലക്ക്

m liju 2.
avatar
സ്വന്തം ലേഖകൻ

Published on Aug 22, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിൽനിന്ന്‌ സഹകരണ ബാങ്കുകളെ ഒഴിവാക്കിയതിൽ സഹകരണ വകുപ്പിന്‌ ആശങ്കയുണ്ടെന്ന്‌ തുറന്നടിച്ച്‌ മന്ത്രി എം ലിജു. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.


പെൻഷൻ വിതരണം ചെയ്യുന്നത്‌ സംഘങ്ങൾക്കും ജീവനക്കാർക്കും പ്രയോജനമുണ്ടായിരുന്നു. 1450 സംഘങ്ങൾവഴിയാണ്‌ വിതരണം ചെയ്‌തത്‌. വിതരണം ചെയ്യുന്പോൾ ഒരു സംഘത്തിന്‌ 25 രൂപയും ഒരു ജീവനക്കാരന്‌ അഞ്ച്‌ രൂപയും ലഭിക്കുമായിരുന്നു. പദ്ധതി തുടരണമെന്ന്‌ സഹകരണമേഖലയിലുള്ളവരുടെ അഭിപ്രായം. അവശരായവർക്കും കിടപ്പുരോഗികൾക്കും പെൻഷൻ വീട്ടിലെത്തിക്കണമെന്നാണ്‌ തന്റെയും അഭിപ്രായം.


വകുപ്പ്‌ അറിയാതെയാണ് തീരുമാനമെടുത്തതെന്ന് തീർത്ത് പറയാനാകില്ല. ആശയവിനിമയം ഉണ്ടായിട്ടുണ്ടാകും –മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതിനെയും താൻ പറഞ്ഞതിനെയും ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. സഹകരണ കൺസോർഷ്യം വഴി ഇതുവരെ 40,000 കോടി രൂപ പെൻഷനായി നൽകി.


എന്നാൽ തന്റെ വകുപ്പുകളെ മുഖ്യമന്ത്രി കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നതിലെ അതൃപ്‌തിയാണ്‌ എം ലിജു രേഖപ്പെടുത്തിയതെന്ന്‌ വ്യക്തം. നേരത്തെ വീര്യംകുറഞ്ഞ മദ്യത്തിന്റെ വിഷയത്തിലും എക്‌സൈസ്‌ മന്ത്രിയോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിലെ അതൃപ്‌തി ലിജു മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പെൻഷൻ വിതരണത്തിൽനിന്ന്‌ സഹകരണ സംഘങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തിലും അതൃപ്‌തി മന്ത്രി പരസ്യമാക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home