ad
Deshabhimani

സ്പൈനൽ മസ്‌കുലർ അട്രോഫി ; സംസ്ഥാനത്ത്‌ 107 കുരുന്നുകൾക്ക്‌ പുതുജീവൻ

Spinal Muscular Atrophy
avatar
വൈഷ്‌ണവ്‌ ബാബു

Published on Jul 14, 2025, 12:55 AM | 1 min read


തിരുവനന്തപുരം

സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച 107 കുരുന്നുകൾക്ക്‌ പുതുജീവനേകി ആരോഗ്യവകുപ്പ്‌. 2022ൽ ആവിഷ്‌കരിച്ച ‘കെയർ’ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ എസ്‌എംഎ ക്ലിനിക്ക്‌ വഴിയാണ്‌ ചികിത്സ. വർഷത്തിൽ ഒരു കുട്ടിക്ക്‌ ശരാശരി 30 ലക്ഷത്തിൽ കൂടുതൽ ചെലവ്‌ വരുന്ന മരുന്നുകൾ സൗജന്യമായി നൽകുന്നുണ്ട്‌. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലും കോഴിക്കോട്‌ മെഡിക്കൽ കോളേജിലുമാണ്‌ ചികിത്സാ സംവിധാനമുള്ളത്‌. 2022 മുതൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 2024 മുതൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ചികിത്സ ലഭ്യമാക്കുന്നുണ്ട്‌.


പൊതുജനങ്ങളുടെ സഹായത്തോടെ ‘കെയർ ക്രൗഡ് ഫണ്ടിങ്‌ ക്യാമ്പയി’നും ഇതോടൊപ്പം ആരംഭിച്ചിരുന്നു. ദീർഘകാല പരിചരണം ആവശ്യമായതിനാൽ മാതാപിതാക്കൾക്ക് കൗൺസിലിങ്ങും നൽകുന്നുണ്ട്‌. മുൻകൂട്ടി തിരിച്ചറിഞ്ഞ്‌ ചികിത്സിക്കുന്ന ‘പ്രീം സിംപ്റ്റമാറ്റിക് ട്രീറ്റ്‌മെന്റ്’ ഫലപ്രദമായി നടപ്പാക്കാനും സാധിച്ചു. വട്ടിയൂർക്കാവിലെ ദമ്പതികളുടെ കുഞ്ഞിനാണ്‌ ഇതിലൂടെ പുതുജീവിതം ലഭിച്ചത്‌. കുട്ടി ജനിച്ച ഉടൻ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. അമേരിക്ക, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മാത്രമാണ് ഈ രീതി പ്രാബല്യത്തിലുള്ളത്.


രോഗാവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന നട്ടെല്ലിന്റെ വളവ് നിവർത്താനുള്ള, ‘സ്‌കോളിയോസിസ് കറക്ഷൻ’ ശസ്ത്രക്രിയയും വിജയകരമായി പൂർത്തിയാക്കി. 10 കുട്ടികൾക്കാണ്‌ ആശ്രയമേകിയത്‌.


സുഷുമ്‌നാ നാഡിയിലെ നാഡീകോശങ്ങളെ ബാധിക്കുന്ന ജനിതക രോഗമാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി. പേശികളുടെ ബലഹീനതയും പേശികൾ ചുരുങ്ങുന്നതുമാണ് രോഗാവസ്ഥ. കുട്ടികളിൽ ടൈപ്‌ 1,2,3 എന്നിങ്ങനെയാണ്‌ ബാധിക്കുന്നത്‌. ഇതിൽ ടൈപ്പ്‌ 1 ബാധിച്ച കുട്ടികൾക്ക്‌ മരുന്ന്‌ നൽകിയില്ലെങ്കിൽ ഒരു വയസ്സിനുള്ളിൽ മരണത്തിന്‌ കീഴടങ്ങും. ഇത്തരത്തിലുള്ള 60 ഓളം കുരുന്നുകൾക്കാണ്‌ പദ്ധതി വെളിച്ചമേകിയത്‌.


sma


sma




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home