മന്ത്രിസഭായോഗം
print edition സിൽവർ ലൈൻ പദ്ധതി റദ്ദാക്കും

സിൽവർലൈൻ
തിരുവനന്തപുരം : തിരുവനന്തപുരം–കാസർകോട് സിൽവർലൈൻ പദ്ധതി റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനായി ഇറക്കിയ എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കും. എന്നാൽ ഇതിന് ബദൽ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.
പദ്ധതിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട കേസുകൾ സ്വഭാവമനുസരിച്ച് പരിശോധിച്ച് പിൻവലിക്കാൻ ശുപാർശ സമർപ്പിക്കാനും തീരുമാനിച്ചു. സ്ഥാപിച്ച കുറ്റികൾ നീക്കാൻ റവന്യൂവകുപ്പിനോട് നിർദേശിച്ചു. ആഗസ്‌ത് 31നകം അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികകളുടെയും കാലാവധി നവംബർ 30വരെ നീട്ടാൻ പിഎസ്‌സിക്ക് ശുപാർശ ചെയ്യും. അത്യാവശ്യംവേണ്ട കാര്യങ്ങൾ ചെയ്യാൻ ജൂൺ ഒന്നുമുതൽ നൂറുദിന കർമപരിപാടി നട പ്പാക്കും.
ഹൈക്കോടതിയിലെ അഡീഷണൽ അഡ്വക്കറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിക്കാൻ തീരുമാനിച്ചു.
ചികിത്സാ അനാസ്ഥമൂലം മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് അഞ്ചുലക്ഷംരൂപ നഷ്‌ടപരിഹാരം നൽകാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ബദൽ പദ്ധതിയില്ല ആഗസ്‌ത് 31ന് കാലാവധി അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകൾ നവംബർ 30 വരെ നീട്ടും.










0 comments