ad
Deshabhimani

ഖത്തീബ് തർക്കത്തിനിടെ മുസ്ലിം പള്ളിയിൽ പൊലീസ് കയറിയ സംഭവം; എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം

Kerala Police Head Quarters
വെബ് ഡെസ്ക്

Published on Aug 27, 2026, 10:49 PM | 1 min read

കോഴിക്കോട്: മാടക്കര മുസ്ലിം പള്ളിയിലെ ഖത്തീബ് തർക്കത്തിനിടെ പള്ളിയിൽ പൊലീസ് കയറിയ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഡിഐജി നോർത്ത് സോണിന്റെ നിർദേശ പ്രകാരമാണ് സ്ഥലംമാറ്റം. പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിരുന്നു. ചോമ്പാല എസ്എച്ച്ഒ ഷമീൽ അടക്കം സ്റ്റേഷനിലെ അഞ്ച് പേർക്കാണ് സ്ഥലം മാറ്റം.


പൊലീസ് നടപടിയിൽ മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി സി പി ഐ എം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പൊലീസിനെ പള്ളിയിൽ വിളിച്ചുവരുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും വിശ്വാസികളെ മർദ്ദിക്കാനും നേതൃത്വം കൊടുത്തത് ലീഗാണെന്ന് സി പി ഐ എം ആരോപിച്ചു. കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുള്ളയുടെ അറിവോടെയാണ് പൊലീസിനെ പള്ളിയിൽ എത്തിച്ചതെന്നും, ഇപ്പോൾ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം പൊലീസിന്റെ തലയിലിട്ട് തടിയൂരാനാണ് യു ഡി എഫ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പള്ളിക്കകത്ത് കടന്ന് ലാത്തിചാർജ്ജ് നടത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും സി പി ഐ എം ആവശ്യപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home