ad
Deshabhimani

കെസിഎൽ ക്രിക്കറ്റ് ആവേശം: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ 5 റൺസിന് തകർത്ത് ട്രിവാൻഡ്രം റോയൽസ്

TVM Royals

ടീം ട്രിവാൻഡ്രം റോയൽസ് | Photo: Kcl.Com

വെബ് ഡെസ്ക്

Published on Aug 27, 2026, 11:04 PM | 1 min read

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെതിരെ ട്രിവാൻഡ്രം റോയൽസിന് 5 റൺസിന്റെ ആവേശകരമായ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ.


വിഷ്ണു വിനോദിന്റെ അർധ സെഞ്ചുറിയും (39 പന്തിൽ 59 റൺസ്) കൃഷ്ണ പ്രസാദിന്റെ (26 പന്തിൽ 39) മികച്ച ബാറ്റിങ്ങുമാണ് ട്രിവാൻഡ്രത്തിന് കരുത്തായത്. അവസാന ഓവറുകളിൽ നിഖിൽ മലിക് (5 പന്തിൽ 22 നോട്ടൗട്ട്) വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. കാലിക്കറ്റിനായി അഖിൽ സകരിയ, അഖിൻ സത്താർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.


184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കാലിക്കറ്റിനായി സൽമാൻ നിസാർ (23 പന്തിൽ 50), അബ്ദുൾ ബാസിത് (17 പന്തിൽ 41), അരവിന്ദ് കെഎസ് (30 പന്തിൽ 36) എന്നിവർ പൊരുതിയെങ്കിലും വിജയിക്കാനായില്ല. ട്രിവാൻഡ്രത്തിനായി 4 വിക്കറ്റ് വീഴ്ത്തിയ നിഖിൽ മലിക്കാണ് കാലിക്കറ്റിന്റെ ബാറ്റിങ് നിരയെ തകർത്തത്. രാഹുൽ ചന്ദ്രൻ 2 വിക്കറ്റ് നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home