വിജയമാവർത്തിച്ച് എസ്എഫ്ഐ; 56 കോളേജുകളിൽ 46 ഇടത്തും വിജയക്കൊടി

തിരുവനന്തപുരം: പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും വിജയമാവർത്തിച്ച് എസ്എഫ്ഐ. 56 കോളേജുകളിൽ 46 ഇടത്തും വിജയക്കൊടി പരിചിരിക്കുകയാണ് എസ്എഫ്ഐ. കളമശ്ശേരി വനിതാ പോളിടെക്നിക് യൂണിയൻ കെഎസ്‌യുവില നിന്ന് എസ്എഫ്ഐ തിരിച്ച് പിടിച്ചു.
പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക് യുഡിഎസ്എഫിൽ നിന്ന് എസ്എഫ്ഐ തിരിച്ച് പിടിച്ചു. രണ്ട് വർഷത്തിന് ശേഷം ഷൊർണൂർ ഐപിടി പോളി യുഡിഎസ്എഫിൽ നിന്നും തൃശൂർ മഹാരാജാസ് പോളിടെക്നിക് കെഎസ്‌യുവിൽ നിന്നും എസ്എഫ്ഐ തിരിച്ച് പിടിച്ചു.
നാട്ടകം പോളിയിൽ കഴിഞ്ഞ വർഷം നഷ്ടപ്പെട്ട ജനറൽ സെക്രട്ടറി സ്ഥാനമുൾപ്പടെ തിരിച്ച് പിടിച്ച് എല്ലാ സീറ്റിലും എസ്എഫ്ഐ മികച്ച വിജയം നേടി. കെഎസ്‌യു - എംഎസ്എഫ് സഖ്യത്തെ തരിപ്പണമാക്കി കോഴിക്കോട് വെസ്റ്റ്ഹൗസ് ഗവണ്മെന്റ് പോളിടെക്നിക്കിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. വോട്ടെണ്ണൽ അവസാനിക്കുമ്പോൾ 56 കോളേജുകളിൽ 46 ഇടത്തും തകർപ്പൻ വിജയമാണ് എസ്എഫ്ഐ കാഴ്ചവച്ചത്.









0 comments