ad
Deshabhimani

ചോദ്യം ചോദിക്കുമ്പോൾ ഓടുന്നു; രാഹുൽ ഓട്ടം തുടരും: എം ശിവപ്രസാദ്‌

sibvajpg
വെബ് ഡെസ്ക്

Published on Sep 15, 2025, 05:09 PM | 1 min read

തിരുവനന്തപുരം: ചോദ്യം ചോദിക്കുമ്പോൾ ഓടുന്നു; രാഹുൽ ഓട്ടം തുടരുമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദ്‌. യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതായി പുറത്തുവന്ന ശബ്ദസന്ദേശം തന്റേതല്ലെന്ന് നിഷേധിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓടിയൊളിച്ചതിന്‌ പിന്നാലെയാണ്‌ ശിവപ്രസാദിന്റെ പോസ്റ്റ്‌.


'ദിവസങ്ങൾ എടുത്തു കാണാതെ പഠിക്കുന്നു വിനീത വിധേയനായി പറയുന്നു. ചോദ്യം ചോദിക്കുമ്പോൾ ഓടുന്നു. രാഹുൽ ഓട്ടം തുടരും. (ഇന്നത്തെ പിആറിന് ഉള്ളത് ആയിട്ടുണ്ട്)' -– പോസ്റ്റിന്റെ പൂർണരൂപം.


നിയമസഭയ്ക്ക് പുറത്തുവെച്ച് മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെയാണ്‌ ഇത്തവണയും രാഹുൽ ഒളിച്ചോടിയത്‌. "പുറത്തുവന്ന ശബ്ദം താങ്കളുടേതാണോ? ആണോ അല്ലയോ എന്നെങ്കിലും പറയൂ"- എന്ന് നിരന്തരം ചോദിച്ചിട്ടും രാഹുൽ ഉത്തരം നൽകിയില്ല. പീഡന പരാതികൾ അടക്കം കേസിനെക്കുറിച്ച് ഒന്നും പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home