Deshabhimani

എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിക്കുനേരെയുള്ള പൊലീസ്‌ പീഡനം; പരാതി പരിശോധിക്കാൻ ഉത്തരവിട്ട്‌ ഹെെക്കോടതി

kerala highcourt new 1
വെബ് ഡെസ്ക്

Published on Oct 16, 2026, 10:12 PM | 1 min read

കൊച്ചി: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെ പൊലീസ് പീഡിപ്പിക്കുന്നതിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഹെെക്കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ് കുമാർ, എസ്ഐ ഗോകുൽ എന്നിവർക്കെതിരെ നൽകിയ പരാതി പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമീഷണർക്കും കോടതി നിർദേശം നൽകി. ഇരുവരെയും കക്ഷിചേർത്ത് നൽകിയ ഹർജിയിൽ ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഇടക്കാല ഉത്തരവിട്ടത്.

എസ്‌ഐ ഗോകുൽ ഭീഷണിപ്പെടുത്തിയെന്നും എസ്‌എച്ച്‌ഒ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിൽ അതിക്രമിച്ചുകയറി നന്ദന്റെ അമ്മയെയടക്കം ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ബോധിപ്പിച്ചു. അതിക്രമത്തിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് ഹെെക്കോടതിയെ സമീപിച്ചത്. ഹർജി നവംബർ 24ന് പരിഗണിക്കാൻ മാറ്റി. നന്ദനുവേണ്ടി അഡ്വ. കെ എസ് അരുൺകുമാർ ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home