Deshabhimani

ആദ്യ ട്വന്റി 20; സിംബാബ്‌വെയെ വീഴ്ത്തി ഇന്ത്യൻ പെൺപട

india

ടീം ഇന്ത്യ |Photo: Social Media

വെബ് ഡെസ്ക്

Published on Oct 16, 2026, 10:09 PM | 1 min read

റായ്പുർ : സിംബാബ്‌വെയ്‌ക്കെതിരായ വനിതാ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. സിംബാബ്‌വെ ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം ഇന്ത്യ 26 പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 15.4 ഓവറിൽ 116 റൺസെടുത്തു.

തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ ദീപ്തി ശർമയുടെയും നികി പ്രസാദിന്റെയും ബാറ്റിങ്ങാണ് വിജയത്തിലെത്തിച്ചത്.


ദീപ്തി 37 പന്തിൽ എട്ട് ഫോറുകളടക്കം 49 റൺസെടുത്ത് പുറത്തായി. നികി പ്രസാദ് 35 പന്തിൽ ആറ് ഫോറുകളോടെ പുറത്താകാതെ 39 റൺസെടുത്തു. റിച്ച ഘോഷ് ഏഴ് റൺസും അരുന്ധതി റെഡ്ഡി രണ്ടും റൺസുമായി പുറത്താകാതെ നിന്നു.


ക്യാപ്റ്റൻ സ്മൃതി മന്ദാന ആറ് പന്തിൽ ഒൻപത് റൺസെടുത്ത് പുറത്തായി. ഷഫാലി വർമ്മ നാല് റൺസും അനുഷ്ക ശർമ നാല് റൺസും നേടി. ഹർമൻപ്രീത് കൗറിന് ഒരു റൺസ് മാത്രമാണ് നേടാനായത്. ദീപ്തിയും നികിയും ചേർന്നുള്ള കൂട്ടുകെട്ടാണ് മത്സരത്തിൽ ഇന്ത്യയെ തിരിച്ചെത്തിച്ചത്.


സിംബാബ്‌വെയ്ക്കായി ന്യാഷ ഗ്വാൻസുര മൂന്ന് വിക്കറ്റ് വീഴ്ത്തി. മിഷേൽ മവുങ്ക, ഒലിൻഡർ ചാരെ, ബെലവ്ഡ് ബിസ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ഷാർൺ മയേഴ്സ് 33 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 43 റൺസെടുത്തു. കെലിസ് എൻഡ്ലോവ് 44 പന്തിൽ ഏഴ് ഫോറുകളോടെ 42 റൺസും മോഡസ്റ്റർ മുപചിക്വ 26 പന്തിൽ 16 റൺസും നേടി.


ഇന്ത്യയ്ക്കായി നന്ദിനി ശർമ നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രീ ചരാണി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മികച്ച ബൗളിങ്ങിലൂടെ സിംബാബ്‌വെയെ 114 റൺസിൽ ഒതുക്കിയ ഇന്ത്യ, ബാറ്റിങ്ങിലെ തുടക്കത്തിലെ തകർച്ച മറികടന്ന് വിജയം സ്വന്തമാക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home