Deshabhimani

ഹെൽമെറ്റ് തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതി റിമാൻഡിൽ

HEALMET ISSUE

മുത്താന സ്വദേശി ബിനു (29) ആണ് അറസ്റ്റിലായത്. അയൽവാസിയായ സുജിത്ത് (42) കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി

വെബ് ഡെസ്ക്

Published on Oct 16, 2026, 10:53 PM | 1 min read

തിരുവനന്തപുരം: കല്ലമ്പലത്ത് അയൽവാസിയെ വിറകുകഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. മുത്താന സ്വദേശി ബിനു (29) ആണ് അറസ്റ്റിലായത്. അയൽവാസിയായ സുജിത്ത് (42) കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി. ഹെൽമെറ്റ് കേടായതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.


കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തിങ്കളാഴ്ച സുജിത്തിന്റെ ഹെൽമെറ്റ് ബിനു കേടുവരുത്തിയിരുന്നു. ഇതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുജിത്ത് ബിനുവിനെ സമീപിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് വീടിന്റെ മുറ്റത്തുവെച്ചുണ്ടായ വാക്കുതർക്കത്തിനിടെ പ്രകോപിതനായ ബിനു വിറകുകഷ്ണം ഉപയോഗിച്ച് സുജിത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ നാട്ടുകാർ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്ത ബിനുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home