Deshabhimani

തോപ്പുംപടി പൊലീസ് സ്റ്റേഷന് എതിർവശത്തെ നാല് കടകളിൽ മോഷണം; നാലുലക്ഷത്തോളം രൂപ കവർന്നു

robbery.

തോപ്പുംപടി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള നാല് കടകളിൽ മോഷണം

വെബ് ഡെസ്ക്

Published on Oct 16, 2026, 09:59 PM | 1 min read

കൊച്ചി: തോപ്പുംപടി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള നാല് കടകളിൽ മോഷണം. പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കടകളിൽനിന്നായി നാലുലക്ഷത്തോളം രൂപയും മറ്റ് സാധനങ്ങളുമാണ് കവർന്നത്. കടകളുടെ പിൻവശത്തെ റൂഫിങ് ഷീറ്റുകൾ അഴിച്ചുമാറ്റി അകത്തുകടന്നാണ് മോഷണം നടത്തിയത്.


ആന്റണി എന്നയാളുടെ പലചരക്ക് കടയിൽനിന്ന് രണ്ടേമുക്കാൽ ലക്ഷം രൂപയും അഷലിൻ എന്നയാളുടെ കടയിൽനിന്ന് ഒരു ലക്ഷം രൂപയും മോഷ്ടിച്ചു. പൊലീസ് സ്റ്റേഷന് നേരെ എതിർവശത്തുള്ള സ്നബിയുടെ കടയിൽനിന്ന് 1,700 രൂപയും സമദിന്റെ മൊബൈൽ കടയിൽനിന്ന് രണ്ട് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളുമാണ് കവർന്നത്.


പൊലീസ് സ്റ്റേഷന് സമീപം നടന്ന മോഷണം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി തോപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home