പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് 29 വർഷം തടവ്

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 29 വർഷം തടവും 1,16,000 രൂപ പിഴയും. കോഴിക്കോട് നരിക്കുനിയിൽ മണ്ണാറച്ചാലിൽ വീട്ടിൽ എൻ സനോജി (41) നെയാണ് പത്തനംതിട്ട അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ടി മഞ്‌ജിത് ശിക്ഷിച്ചത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് 2025 ജൂൺ 27നും 30നുമിടയിലുള്ള ദിവസങ്ങളിൽ തുടർച്ചയായി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു.









0 comments