അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്; 19 കാരന്‍ അറസ്റ്റില്‍

വാഷിങ്ടൺ : അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം. ആക്രമണവുമായി ബന്ധപ്പെട്ട് 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെൻറിക്കോ സ്വദേശിയായ കാമ്രോൺ ഹാരിസാണ് അറസ്റ്റിലായിരിക്കുന്നത്. യൂണിവേഴ്സിറ്റിയിലെ റെസിഡൻഷ്യൽ ഹാളിനുള്ളിൽ അലമാരയിൽ ഒളിച്ചിരിക്കുകയായിരുന്നു ഹാരിസ്. വെടിവെയ്പ്പ് നടന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ കണ്ടെത്തുന്നത്. അതേസമയം, യുവാവ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയല്ല എന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് സംഭവം. സർവകലാശാലയുടെ വെബ്‌സൈറ്റ് പ്രകാരം, പുതിയ അധ്യയന കാലയളവിലെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ആക്രമണം. ആക്രമണത്തെ തുടർന്ന് സർവകലാശാലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ ഒന്നിലധികം പേർ ആക്രണത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി സംശയുമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. പിന്നാലെയാണ് 19 കാരന്റെ അറസ്റ്റ്. വെടിവെയ്പ്പിൽ അന്വേഷണം തുടരുകയാണ്.










0 comments