ad
Deshabhimani

ലാ ലിഗയിൽ ഇന്ന് രണ്ട് മത്സരങ്ങൾ; 14 വർഷത്തിന് ശേഷം തിരിച്ചെത്തി റേസിങ് സാന്റാണ്ടർ

Santander

ടീം റേസിങ് സാന്റാണ്ടർ| Photo: One Football

വെബ് ഡെസ്ക്

Published on Aug 16, 2026, 08:49 AM | 1 min read

മാഡ്രിഡ് : ലാ ലിഗയിൽ ഇന്ന് രണ്ട് മത്സരങ്ങൾ. 14 വർഷത്തിന് ശേഷം സ്പാനിഷ് ഫുട്ബോളിലെ ഒന്നാം ഡിവിഷനിലേക്ക് തിരിച്ചെത്തിയ റേസിങ് സാന്റാണ്ടർ സ്വന്തം തട്ടകമായ എൽ സാർദിനെറോയിൽ വിയ്യാറയലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.


പുതിയ പരിശീലകൻ ഇനിഗോ പെരസിന് കീഴിലാണ് വിയ്യാറയൽ പുതിയ സീസണിന് തുടക്കമിടുന്നത്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തെത്തിയ വിയ്യാറയൽ ഇത്തവണയും മികച്ച തുടക്കം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 14 വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് വിജയത്തോടെ ആഘോഷിക്കാനാണ് റേസിങ് സാന്റാണ്ടറിന്റെ ശ്രമം. മുൻ സ്പാനിഷ് താരം സെർജിയോ കനാലസിന്റെ തിരിച്ചുവരവും മത്സരത്തിന് ആവേശം കൂട്ടുന്നു.


ഇന്നത്തെ മറ്റൊരു മത്സരത്തിൽ എസ്പാന്യോൾ ലെവാന്തെയെ നേരിടും. രാത്രി 10.30 നാണ് മത്സരം. ഇന്ത്യയിൽ മത്സരങ്ങൾ ഫാൻകോഡിലൂടെ തത്സമയം കാണാം. ലാ ലിഗയുടെ ആദ്യ റൗണ്ടിലെ മത്സരങ്ങളാണ് ഇരുവരും കളിക്കുന്നത്. ആഗസ്ത് 15 മുതൽ 27 വരെയാണ് മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home