സിംബാബ്‌വെയിലെ ബോട്ട് അപകടം; മരണം 72 ആയി

image : AP
ഹരാരെ: സിംബാബ്‌വെയിലെ കരിബ തടാകത്തിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 72 ആയി. ശനിയാഴ്ച തടാകത്തിൽ നിന്ന് 26 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
എണ്ണത്തിൽ കൂടുതൽ പേരെ കയറ്റിയതാണ് അമിതഭാരം കാരണം ബോട്ട് മറിയാനുണ്ടായ കാരണമെന്നാണ് റിപ്പോർട്ടുകൾ. 90 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ബോട്ടിൽ ഏകദേശം 150 ഓളം പേരുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും സമീപ്രദേശത്തുള്ളവരാണ്. ഇതുവരെ 77 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സിംബാബ്‌വെയുടെയും അയൽരാജ്യമായ സാംബിയയുടെയും അതിർത്തിയിലാണ് കരിബ തടാകം സ്ഥിതി ചെയ്യുന്നത്.









0 comments