ad
Deshabhimani

ഡാർവിൻ ടെസ്റ്റ്: ഓസ്‌ട്രേലിയ 284 റൺസിന് പുറത്ത്; ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്

Srilanka

Photo: Getty Images

വെബ് ഡെസ്ക്

Published on Aug 16, 2026, 09:47 AM | 1 min read

ഡാർവിൻ : ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്. രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയ 284 റൺസിന് പുറത്തായി. ബംഗ്ലാദേശിന് വിജയിക്കാൻ 57 റൺസ് മാത്രം മതി. 4 ഫോറുകളും ഒരു സിക്സുമടക്കം 201 പന്തിൽ 104 റൺസ് നേടിയ കാമറൂൺ ഗ്രീനാണ് ഓസ്ട്രേലിയക്കായി ചെറുത്തുനിന്നത്. ഗ്രീനിന്റെ വിക്കറ്റ് ഹസൻ മഹ്മൂദാണ് വീഴ്ത്തിയത്.


33.1 ഓവറിൽ 66 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ മെഹിദി ഹസൻ മിറാജ് (5/66) ആണ് ഓസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്. നഥാൻ ലിയോൺ (15) അലക്സ് ക്യാരി (30), ബ്യൂ വെബ്സ്റ്റർ (5), സ്റ്റീവ് സ്മിത്ത് (44), പാറ്റ് കമ്മിൻസ് (8) എന്നീ വിക്കെട്ടുകളാണ് മിറാജ് സ്വന്തമാക്കിയത്. ഹസൻ മഹ്മൂദ് 56 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ടാസ്കിൻ അഹമ്മദ്, തായ്ജുൽ ഇസ്ലാം എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home