ad
Deshabhimani

21 പലസ്‌തീൻകാർക്കുകൂടി കൃത്രിമ അവയവങ്ങൾ നൽകി യുഎഇ ഫ്ലോട്ടിങ് ആശുപത്രി

amputees gaza
വെബ് ഡെസ്ക്

Published on Aug 16, 2026, 08:39 AM | 1 min read

ദുബായ്‌ : ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ് അവയവങ്ങൾ നഷ്ടപ്പെട്ട 21 പലസ്തീൻ പൗരന്മാർക്ക് കൃത്രിമ ശരീരഭാഗങ്ങൾ ഘടിപ്പിച്ച് യുഎഇ ഫ്ലോട്ടിങ് ആശുപത്രി. ഈജിപ്തിലെ അൽ അരീഷിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലാണ് ചികിത്സയും പുനരധിവാസവും നടത്തുന്നത്. രോഗികളുടെ ആരോഗ്യനിലയും ആവശ്യങ്ങളും വിലയിരുത്തിയശേഷമാണ് ഓരോരുത്തർക്കും അനുയോജ്യമായ കൃത്രിമ അവയവങ്ങൾ നിർമിച്ച് ഘടിപ്പിക്കുന്നത്. ഇതിനുശേഷം ഫിസിയോതെറാപ്പിയും ചലനശേഷി വീണ്ടെടുക്കാനുള്ള പുനരധിവാസ ചികിത്സയും നൽകും.

‘സ്റ്റെപ് ഓഫ് ഹോപ്’ പദ്ധതിയുടെ ഭാഗമായാണ് ചികിത്സ. അവയവങ്ങൾ നഷ്ടപ്പെട്ട പലസ്തീൻ പൗരന്മാരെ പുനരധിവസിപ്പിക്കാനായി ജൂണിലാണ് പദ്ധതി ആരംഭിച്ചത്. ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ്–3’ന്റെ ഭാഗമായാണ് പദ്ധതി. ഇതുവരെ 72 പലസ്തീൻ പൗരന്മാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചതായി യുഎഇ അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home