print edition പത്മനാഭസ്വാമി ക്ഷേത്രസുരക്ഷയിൽ ഗുരുതര വീഴ്ച; മോഷ്‌ടിക്കപ്പെട്ടത് കോടികളുടെ വജ്രവും സ്വർണവും

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് മോഷണംപോയത് കോടികൾ വിലമതിക്കുന്ന, നൂറ്റാണ്ടുക ൾ പഴക്കമുള്ള വജ്രവും സ്വർണവുമെന്ന് എഡിജിപിയുടെ റിപ്പോർട്ട്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് മോഷണം പുറത്തറിയുന്നത്. തുടരന്വേഷണം ക്ഷേത്രം ഭരണസമിതിയുടെ നിലപാടുകൂടി അറിഞ്ഞ ശേഷമെന്ന് പൊലീസ്.
ക്ഷേത്രസുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ട്. വജ്രംപതിച്ച ആഭരണമായ "വൈരനാമം' ക്ഷേത്രത്തിൽനിന്ന് കാണാതായെന്നാണ് സ്പെ ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇൗ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇ ക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു നിലപാടും അറിയിച്ചിട്ടില്ല. റിപ്പോർട്ട് ക്ഷേത്രഭരണസമിതിക്കും കൈമാറിയിട്ടുണ്ട്. അവരാണ് വിശദ പരിശോധന നടത്തേണ്ടതെന്ന് പൊലീസ് മേധാവി അറിയിച്ചു.
ശ്രീകോവിലിൽ സ്വർണം പതിപ്പിക്കാൻ കൊണ്ടുപോയതിൽ 13 ഗ്രാം സ്വർണക്കമ്പി കാണാതായതിനെത്തുടർന്ന് കാമറകൾ പരിശോധിച്ചെങ്കിലും തുമ്പ് ലഭിച്ചില്ല. പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞ് കൊണ്ടുപോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഈ നടപടി ക്ഷേത്രരേഖകളിൽ ഇല്ല. ഗണപതി വി അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ പരിശോധന കൂടാതെ ക്ഷേ ത്രത്തിൽ പതിവായി കയറിയിറങ്ങുന്നു. ഇവർ കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യവർമയുടെ അടുപ്പക്കാരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രവേശനത്തിൽ സുരക്ഷാവീഴ്ച ശ്രദ്ധയിൽപ്പെട്ടതിനാൽ ട്രഷററുടെ ഓഫീസിലും വെഹിക്കിൾ ഷെഡുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സ്ട്രോങ് റൂമിലേക്ക് മാറ്റണമെന്ന് ഡിജിപി ശുപാർശ ചെയ്തിരുന്നു.
അടിസ്ഥാനരഹിതമെന്ന് ക്ഷേത്രം ഭരണസമിതി
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കൾ കാണാനില്ലെന്ന് പൊലീസിന് ലഭിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം ഭരണസമിതി. ഭരണസമിതി നേരിട്ട് പരിശോധന നടത്തി. വൈരനാമവും ദീപാരാധന തട്ടും ക്ഷേത്രത്തിൽ ഉണ്ട്. നമ്പിയുടെ നിർദേശപ്രകാരം വൈരനാമം ജില്ലാ ജഡ്ജികൂടിയായ ഭരണസമിതി ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ വിഗ്രഹത്തിൽ ചാർത്തി. നടവരവായി ലഭിച്ച സ്വർണത്തിൽ 72 ഗ്രാം കുറവാണെന്ന പരാതി ശരിയല്ലെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. തെറ്റായ റിപ്പോർട്ടാണ് എഡിജിപി സർക്കാരിന് നൽകിയത്. റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെടുമെന്നും ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.










0 comments