ad
Deshabhimani

മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി കത്രിക വി​ഴു​ങ്ങി​; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പുറത്തെടുത്തു

X RAY
വെബ് ഡെസ്ക്

Published on Jan 06, 2026, 08:44 AM | 1 min read

കോഴിക്കോട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രോ​ഗി കത്രിക വി​ഴു​ങ്ങി​. തുടർന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കത്രിക പു​റ​ത്തെ​ടുക്കുകയായിരുന്നു.എ​ക്സ​റേ​യി​ൽ അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി.


തു​ട​ർ​ന്നു യു​വാ​വി​നെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നാ​ലെ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 15 സെ​ൻറീ മീ​റ്റ​ർ നീ​ള​മു​ള്ള ക​ത്രി​ക പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home