ഓണത്തിന് സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ അരിയും വെട്ടി

തിരുവനന്തപുരം : സ്കൂൾ കുട്ടികൾക്ക് ഓണസമ്മാനമായി നൽകിയിരുന്ന സൗജന്യ അരിയും വെട്ടി യുഡിഎഫ് സർക്കാർ. 5 കിലോ അരി നൽകിയിരുന്നത് 4 കിലോ ആയാണ് ചുരുക്കിയത്. വർഷങ്ങളായി മുഴുവൻ കുട്ടികൾക്കും ഓണക്കാലത്ത് നൽകി വരുന്നതാണ് 5 കിലോ സൗജന്യ അരി. പ്രീപൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ അരിവിതരണം ചെയ്യുന്നത്.
ഒരു കുട്ടിയിൽ നിന്നും 1 കിലോ അരി വീതം കുറച്ചാൽ ഖജനാവിൽ വലിയൊരു തുക മിച്ചം പിടിക്കാം. സർക്കാർ ചെലവിൽ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ നാട് ചുറ്റുമ്പോഴാണ് കുട്ടികൾക്കുള്ള സൗജന്യ അരിവരെ വെട്ടിച്ചുരുക്കി ലാഭം കണ്ടെത്തുന്നത്. കഴിഞ്ഞ പത്തു വർഷം എൽഡിഎഫ് സർക്കാർ ഓണപ്പരീക്ഷക്ക് മുൻപ് തന്നെ 5 കിലോ സൗജന്യ അരി വിതരണം ചെയ്തിരുന്നു. ഓണക്കാലത്ത് സാധാരണക്കാരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന സൗജന്യ അരി എന്തിനാണ് വെട്ടിച്ചുരുക്കിയതെന്ന കാര്യത്തിൽ യാതൊരു വിശദീകരണവും നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.










0 comments