Deshabhimani

കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

accident
വെബ് ഡെസ്ക്

Published on Nov 17, 2026, 06:05 PM | 1 min read

കൊല്ലം: കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിക്കും ആയയ്ക്കും പരിക്കേറ്റു. ചെങ്ങമനാട് ചേത്തടിയിലാണ് അപകടം നടന്നത്. ബിആർഎം സ്കൂളിലെ ബസാണ് മറിഞ്ഞത്. സ്കൂൾ കഴിഞ്ഞ് കുട്ടികളുമായി പോകുമ്പോഴായിരുന്നു അപകടം. ബസിൽ 20 കുട്ടികളുണ്ടായിരുന്നു. ടയർ പഞ്ചറായതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.


ടയർ പഞ്ചയറായതോടെ ബസിന്റെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിൽ നിന്നും ഒരു ഭാ​ഗത്തേയ്ക്ക് ബസ് പൂർണമായും മറിയുകയായിരുന്നു. പ്രദേശവാസികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ കുട്ടിയെയും ആയയെയും ആശുപത്രിയിലേയ്ക്ക് മാറ്റി. വാഹനത്തിന് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. പൊലീസ് പരിശോധനകൾ നടത്തിവരികയാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home