Deshabhimani

തീർഥാടകർക്ക് സഹായം: സന്നിധാനത്ത് അരവണ വെൻഡിങ് മെഷീൻ തയ്യാർ

ARAVAN
വെബ് ഡെസ്ക്

Published on Nov 17, 2026, 07:18 PM | 1 min read

ശബരിമല: ശബരിമലയിലെത്തുന്ന തീർഥാടകരുടെ പ്രധാന പ്രയാസമായ അരവണ പ്രസാദം വാങ്ങാനുള്ള ബുദ്ധിമുട്ടിന് പരിഹാരവുമായി ദേവസ്വം ബോർഡ്. സന്നിധാനത്ത് അരവണ വിതരണത്തിനായി സൗത്ത് ഇൻഡ്യൻ ബാങ്കുമായി സഹകരിച്ച് അരവണ വെൻഡിങ് മെഷീൻ പ്രവർത്തനം തുടങ്ങി. തീർഥാടകർക്ക് ഓൺലൈനായി പണമടച്ച് വെൻഡിങ് മെഷീനിൽ നിന്ന് അരവണ വാങ്ങാം. പ്രത്യേകം സർവീസ് ചാർജില്ല. സൗത്ത് ഇൻഡ്യൻ ബാങ്ക് തിരുവനന്തപുരം റീജയണിൻ്റെ സഹായത്തോടെയാണ് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്. അഞ്ച് മെഷീനുകളാണ് ഉള്ളത്. ഇതിൽ 3 എണ്ണം ഒരേ സമയം പ്രവർത്തിപ്പിക്കും.


മാളികപ്പുറം ക്ഷേത്രത്തിന് സമീപം താഴത്തെ നിലയിലാണ് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്

അഞ്ച് ടിൻ അരവണവരെ ഒരേ സമയം തീർഥാടകർക്ക് 100 രൂപ വീതം പണമടച്ച് വാങ്ങിക്കാം. മറ്റ് സംസ്ഥാനത്ത് നിന്നുള്ള തീർഥാടകർക്കു മനസിലാകും വിധം വിവിധ ഭാഷകളിൽ വെൻഡിങ് മെഷീനിൻ്റെ പ്രവർത്തനം രേഖപ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാങ്ങാനാഗ്രഹിക്കുന്നവർക്കായി സമീപത്ത് തന്നെ സ്വയം പ്രവർത്തിപ്പിക്കുന്ന അപ്പം അരവണ ബില്ലിങ് കിയോസ്കും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ബില്ലടച്ച് മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കൗണ്ടറിൽ നിന്ന് അപ്പം, അരവണ പ്രസാദം കൂടുതൽ എണ്ണം വേണ്ടവർക്ക് വാങ്ങിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home