Deshabhimani

രാജീവ് മഹാദേവന്റെ കവിതാസമാഹാരം പ്രകാശിപ്പിച്ചു

Rajeev Mahadevan’s Poetry.jpg
വെബ് ഡെസ്ക്

Published on Nov 17, 2026, 07:15 PM | 1 min read

ഷാർജ: രാജീവ് മഹാദേവന്റെ 'ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' എന്ന കവിതാസമാഹാരം ഷാർജാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പ്രകാശിപ്പിച്ചു. ഷാർജാ ഇന്ത്യൻ അസോസിയേഷൻ പവലിയനിൽ നടന്ന പ്രകാശന ചടങ്ങിൽ എഴുത്തുകാരനും നിരൂപകനുമായ മണികണ്ഠൻ പൂഴിക്കുന്നത്ത് പുസ്തക പ്രകാശനം നിർവഹിച്ചു. കവി കമറുദ്ധീൻ ആമയം പുസ്തകം ഏറ്റു വാങ്ങി. കവി കെ ഗോപിനാഥൻ പുസ്തക പരിചയം നടത്തി. ശ്രീകുമാരി ആന്റണി, സിദ്ധിഖ് ഹസൻ എന്നിവർ ആശംസകൾ നേർന്നു. സാഹിത്യ-സാംസ്ക്കാരിക-പത്ര പ്രവർത്തന രംഗത്തെ പ്രമുഖരടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.


പ്രവാസം, പലായനം, ഭൗമരാഷ്ട്രീയം മുതലായ സംഘർഷാവസ്ഥകളെയും അന്തസ്സ്, സ്വത്വം, പൗരത്വം തുടങ്ങിയ സന്നിഗ്ദ്ധാവസ്ഥകളെയും പ്രശ്നവൽക്കരിക്കുന്ന മുപ്പത് കവിതകളടങ്ങിയ പ്രസ്തുത സമാഹാരം ഇതിനകം നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. മസ്‌ക്കറ്റിൽ സോഫ്റ്റവെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് മഹാദേവൻ, ദേശാഭിമാനി മസ്‌ക്കറ്റ് ലേഖകനും മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറിയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home