Deshabhimani

അണ്ടർ 17 ഏഷ്യൻ കപ്പ്‌: ഇന്ത്യ യോഗ്യതയ്‌ക്കരികെ; പലസ്‌തീനെ 4–1ന്‌ തകർത്തു

IND U 17.jpg
വെബ് ഡെസ്ക്

Published on Nov 17, 2026, 06:59 PM | 1 min read

കൊലാലംപൂർയ (മലേഷ്യ): അണ്ടർ 17 ആൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ പന്തുതട്ടാൻ ഇന്ത്യ ഒരുങ്ങുന്നു. പലസ്തീനെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് (4-1) തകർത്ത് ഇന്ത്യ മുന്നേറി. ​ഗ്രൂപ്പ് ഇയിൽ തുടർച്ചയായി മൂന്ന് ജയങ്ങളോടെ ഒന്നാം സ്ഥാനത്താണ് ടീം. വെള്ളിയാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ ആതിഥേയരായ മലേഷ്യയെ കൂടി മറികടന്നാൽ യോ​ഗ്യത നേടാം. ഗ്രൂപ്പ്‌ ജേതാക്കൾക്കാണ്‌ യോഗ്യത.


സിംഗപ്പൂരിനെ 4–2നും ഗുവാമിനെ 12 ഗോളിനും തുരത്തിയ ഇന്ത്യ, പലസ്തീനെതിരെയും മികവ് തുടർന്നു. കംഗോഹാവോ ദംഗൽ, മകുണ്ടോ നിംഗ്‌തോജുവാം, ദല്ലാൽമുവോൻ ഗാങ്‌തെ, സോറാംദിൻതാര എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home