ad
Deshabhimani

നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇ‌ടിച്ചു അപകടം; വിദ്യാർഥികൾക്ക് പരിക്ക്

bus accident

അപകടത്തില്‍പ്പെട്ട സ്കൂള്‍ ബസ്

വെബ് ഡെസ്ക്

Published on Mar 28, 2026, 06:45 PM | 1 min read

അടിമാലി: നിയന്ത്രണം വിട്ട സ്കൂൾ ബസ് മതിലിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. ഉടുമ്പൻചോല-രണ്ടാംമൈൽ റോഡിന്റെ ഭാഗമായ ദേശീയം-പവർഹൗസ് റോഡിൽ ബ്രോഡ്‌വിൻ റിസോർട്ടിന് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറുകയായിരുന്നു.


പ്രദേശത്ത് ചെറിയ മഴ പെയ്തിരുന്നു. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ നടന്ന ഒമ്പതാം ക്ലാസിലെ പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മടങ്ങവെയാണ് അപകടം. അപകടസമയത്ത് മുപ്പതിലധികം കുട്ടികൾ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ 16 ഓളം വിദ്യാർഥികളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗൗരവകരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ മറ്റ് കുട്ടികൾ കുഞ്ചിത്തണ്ണിയിലെ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home