print edition സതീശന്റെ കൂട്ടാളികൾക്ക് നൈജീരിയൻ മാഫിയാ ബന്ധം


റഷീദ് ആനപ്പുറം
Published on Aug 16, 2026, 01:30 AM | 1 min read
തിരുവനന്തപുരം: എംഡിഎംഎയുമായി അറസ്റ്റിലായ മുഖ്യമന്ത്രി വി ഡി സതീശന്റെ കൂട്ടാളി മുഹമ്മദ് ഹുസൈനും യൂത്ത് കോൺഗസ് നേതാവ് അബ്‌ദുൾ സലാമിനും ബംഗളൂരുവിലെ മയക്കുമരുന്ന് ഗലികൾ നിയന്ത്രിക്കുന്ന നൈജീരിയൻ മാഫിയയുമായി നേരിട്ട് ബന്ധം. ബംഗളൂരു പൊലീസാണ് ഇൗ വിവരം കേരള പൊലീസിന് കൈമാറിയത്. കോടികളുടെ മയക്കുമരുന്ന് കച്ചവടമാണ് ഇവർ നടത്തിയെതെന്നാണ് റിപ്പോർട്ട്. ഇരുവരും പലവട്ടം ഗൾഫ് നാടുകളും സന്ദർശിച്ചിട്ടുണ്ട്. നൈജീരിയൻ മാഫിയയെ വാട്‌സാപ്പ് കോളിലൂടെയാണ് ഹുസൈൻ ബന്ധപ്പെട്ടിരുന്നത്. ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞതായാണ് വിവരം.
വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്റർകൂടിയായ മുഹമ്മദ് ഹുസൈന്റെ അന്താരാഷ്‌ട്ര ലഹരി മാഫിയ ബന്ധവും ഹവാല ഇടപാടും അന്വേഷിക്കാനുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ നീക്കം തടയാനും നിർദേശമുണ്ട്. എന്നാൽ, എൻസിബി പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഹുസൈനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം മുഖ്യമന്ത്രിയെയും ഓഫീസിനെയും കുടുക്കുമെന്ന ഭീതിയുള്ളതിനാൽ കേന്ദ്രത്തെ സ്വാധീനിച്ച്, അന്വേഷണം മരവിപ്പിക്കാനാണ് ശ്രമം. പ്രതികളുടെ ബാങ്ക് അക്കൗണ്ട്, ഫോൺ വിവരങ്ങൾ തുടങ്ങിയവ കൈമാറരുതെന്ന് നിർദേശിച്ചതായും അറിയുന്നു.









0 comments