യുഡിഎഫ് യോഗം ചേരാത്തതെന്തെന്ന് ചോദ്യം; ചേരുമ്പോ അറിയിക്കാമെന്ന് സതീശൻ

തിരുവനന്തപുരം : യുഡിഎഫ് യോഗം ചേരാത്തതിൽ കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രതികരണങ്ങളിൽ മറുപടി പറയാതെ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് യോഗം ചേരാത്തതെന്തെന്ന ചോദ്യത്തിന് യോഗം ചേരുമ്പോൾ നിങ്ങളെ ഞാൻ അറിയിക്കുമെന്നായിരുന്നു സതീശന്റെ മറുപടി. അടൂർ പ്രകാശിന്റെ പരാമർശത്തെപ്പറ്റി ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നും സംഘടനാപരമായ കാര്യങ്ങളൊക്കെ കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ മതിയെന്നും പറഞ്ഞ് സതീശൻ വാർത്തസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടെന്ന് ചെയർമാനോട് ചോദിക്കണമെന്നാണ് അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞത്. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുള്ളതിന്റെ തെളിവാണല്ലോ ഇപ്പോൾ പുറത്തുവരുന്നതെന്നും അടൂർ പ്രകാശ് പരിഹസിച്ചു. അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് ചെയ്തതെന്നും ആ അഭിപ്രായത്തില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.








0 comments