ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണം: അഞ്ജു ബോബി ജോർജ്

തിരുവനന്തപുരം: ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലേക്കുള്ള എസ്ഒഎം തെരഞ്ഞെടുപ്പിൽ അട്ടിമറിയും ക്രമക്കേടും നടന്നെന്ന നിലവിലെ പ്രസിഡൻറ് പി.ടി. ഉഷയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അഞ്ജു ബോബി ജോർജ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനുള്ള കൃത്യമായ തെളിവ് ഹാജരാക്കണമെന്നും, എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെയാണ് സമീപിക്കേണ്ടതെന്നും അവർ പറഞ്ഞു. ഐഒഎയുടെ 'സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ (53 വോട്ട്) നേടിയാണ് അഞ്ജു ബോബി ജോർജ് വിജയിച്ചത്.
ലഭിച്ച വോട്ടുകൾ കായികരംഗത്തെ തൻറെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് അഞ്ജു പ്രതികരിച്ചു. വോട്ടെടുപ്പിൽ ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല.തെരഞ്ഞെടുപ്പിൽ ജയവും തോൽവിയും സ്വാഭാവികമാണെന്നും അത് ഒരുപോലെ അംഗീകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും അഞ്ജു പറഞ്ഞു.
വോട്ടെടുപ്പിൽ 40 വോട്ടുകൾ മാത്രം നേടി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷയ്ക്ക് ഭരണസമിതിയിലെ അംഗത്വം നഷ്ടമായതോടെ തിരിച്ചടി നേരിട്ടിരിക്കുകയാണ്.അതേസമയം, വരാനിരിക്കുന്ന ഐ.ഒ.എ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതകൾ അഞ്ജു ബോബി ജോർജ് പൂർണ്ണമായി തള്ളിക്കളഞ്ഞില്ല.








0 comments