Deshabhimani

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചിവിടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാർ സമരത്തിലേയ്ക്ക്

Nurses Strike
വെബ് ഡെസ്ക്

Published on Nov 11, 2026, 09:25 AM | 1 min read

കോട്ടയം: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരെ പ്രതിഷേധവുമായി കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സുമാർ രം​ഗത്ത്. താൽക്കാലിക ജീവനക്കാരെയും ട്രെയിനികളെയും പിരിച്ചുവിടുന്നുവെന്നാണ് നഴ്സുമാരു‌ടെ പരാതി. നിലവിൽ 1032 നഴ്സിങ് സ്റ്റാഫുകളാണ് മെഡിക്കൽ കേളേജ് ആശുപത്രിയിലുള്ളത്. ഇതിൽ 440 പേർക്കാണ് സ്ഥിര നിയമനം. 92 ഓളം ട്രെയിനികൾ ഉണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോ 52 പേർ മാത്രമാണുള്ളത്. ബാക്കിയുള്ളവരെ ഒന്നാകെ പിരിച്ചുവിട്ടതായി നഴ്സുമാർ പറഞ്ഞു.


നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നഴ്സുമാർ കൂട്ടിച്ചേർത്തു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി ജോലിഭാരവും വർധിച്ചു. പുതിയ ഐസിയു, 8 നിലകളുള്ള പുതിയ സർജിക്കൽ ബ്ലോക്ക് തുടങ്ങിയവ വരുമ്പോഴും നിലവിലുള്ള സ്റ്റാഫുകളെ വെച്ചാണ് ഓടിക്കുന്നതെന്നും ഇത് തങ്ങളുടെ ജോലി ഭാരം വർധിപ്പിക്കുകയാണെന്നും അധിക സമയം ജോലി ചെയ്യേണ്ടി വരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.


2000ത്തിനു മേൽ നഴ്സുമാരുടെ എണ്ണം എത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സംഭവത്തിൽ വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ആവശ്യങ്ങൾക്കുനേരെ അധികൃതർ മുഖം തിരിച്ചാൽ പണിമുടക്കിലേയ്ക്ക് പോകുമെന്നും നഴ്സുമാർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home