സംശയം: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആസാം സ്വദേശി

കണ്ണൂര് :മറ്റൊരാളുമായി ബന്ധമുണ്ട് എന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആസാം സ്വദേശി. റഫീജുലാണ് ഭാര്യ സജദ ഖാത്തുവിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റഫീജുവിനെ കണ്ണവം പൊലിസ് കസ്റ്റഡിയിൽ എടുത്തു.
ആസാമിൽ നിന്ന് ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം വിട്ടുകൊടുക്കും. ദമ്പതികൾക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ ഇവരുടെ വീട്ടിൽ നിന്നും ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. ചിറ്റാരിപ്പറമ്പിൽ തൊഴിലാളിയാണ് റഫിജൂൽ.സജദ ഖാത്തുവിൻറെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.








0 comments