Deshabhimani

ഐഒഎ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പി ടി ഉഷ

pt usha
വെബ് ഡെസ്ക്

Published on Nov 11, 2026, 10:07 AM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജനറൽ ക‍ൗൺസിൽ തെരഞ്ഞെടുപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് പി ടി ഉഷ. തെരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളും ചട്ടലംഘനങ്ങളും നടന്നതായി ആരോപിച്ചു കൊണ്ടാണ് ബിജെപി രാജ്യസഭാംഗം കൂടിയായ പി ടി ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) കത്തയച്ചത്. മൂന്ന് പേജുള്ള പരാതിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകളാണ് ഉഷ ഉന്നയിച്ചിരിക്കുന്നത്.


അതേസമയം ഐഒഎ പ്രസിഡന്റ്‌ പദവി വഹിക്കുന്ന ഉഷ ആദ്യ നാലിൽ ഉൾപ്പെടാതെ പുറത്തായതിന്‌ പിന്നിൽ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നാണ്‌ സൂചന. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്‌, ബാഡ്‌മിന്റൺ താരമായിരുന്ന സൈന നെഹ്‌വാൾ, ഹോക്കി താരം റാണി രാംപാൽ, അമ്പെയ്‌ത്ത്‌ താരം ഡോളാ ബാനർജി എന്നിവരെയാണ്‌ ബിജെപി പിന്തുണച്ചത്‌. പാർടി അംഗമായ സൈനയെ ഐഒഎ പ്രസിഡന്റാക്കാനാണ്‌ നീക്കം.


വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പായ ‘ന്യൂ ഭാരത് പാനൽ’ വഴി പാർടി പിന്തുണ തങ്ങൾക്കാണെന്ന പ്രതീതി സൃഷ്‌ടിച്ചാണ്‌ നാലുപേരും സംയുക്തമായി മത്സരിച്ച്‌ ജയിച്ചത്‌. 80 അത് ലീറ്റുകളായിരുന്നു വോട്ടർമാർ. എല്ലാവരും ഓൺ ലൈൻ വഴിയാണ് വോട്ട് ചെയ്തത്. നാല്‌ സ്ഥാനങ്ങളിലേക്ക്‌ ആറുപേർ മാത്രമാണ്‌ മത്സരിച്ചത്‌. മത്സരരംഗത്തുണ്ടായിരുന്ന അഞ്ചുപേർ പിന്മാറിയത്‌ ബിജെപി ഇടപെടൽ മൂലമാണെന്നാണ്‌ വിവരം.


രാജ്യസഭാ എംപി, ഐഒഎ പ്രസിഡന്റ്‌ പദവികൾ നൽകിയിട്ടും കാര്യമായി രാഷ്‌ട്രീയ നേട്ടമുണ്ടാകാത്തതും അസോസിയേഷനിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമാണ്‌ ഉഷയ്‌ക്ക്‌ വിനയായത്‌. വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം കേന്ദ്രകായിക മന്ത്രി മൺസൂഖ്‌ മാണ്ഡ്യവ്യയും നിരസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home