Deshabhimani

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപാച്ചിൽ; പരിശോധനയിൽ അടിമുടി നിയമലംഘനം

private bus speed

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 11, 2026, 10:53 AM | 1 min read

കൊച്ചി: ഹൈക്കോടതിയുടെ കർശന നിർദേശത്തിനു പിന്നാലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ ഇന്ന് രാവിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ അടിമുടി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കലൂർ, പാലാരിവട്ടം, ഇടപ്പള്ളി, ഹൈക്കോടതി ജം​ഗ്ഷൻ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലെന്നു (പിസിസി) കണ്ടെത്തി.


ആദ്യഘട്ട പരിശോധനയിൽ‍ അഞ്ച് ബസുകളിലെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 10 പേരിൽ ഒരാൾക്കു മാത്രമാണ് പിസിസി സർട്ടിഫിക്കറ്റുള്ളത്. ബാക്കി 9 പേർക്കും സർട്ടിഫിക്കറ്റ് ഇല്ല. രണ്ട് ബസുകളിലെ കണ്ടക്ടർമാർക്ക് കണ്ടക്ടർ ലൈസൻസുമില്ല. യൂണിഫോം ധരിക്കാത്തവരുമുണ്ടെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. അമിതവേ​ഗതയിലെത്തിയ രണ്ട് ബസുകൾ സ്പീഡ് ​ഗവർണർ വിച്ഛേദിച്ച് ഓടുന്നതായി കണ്ടെത്തി. നിലവിലെ ട്രിപ്പ് മുടക്കാതെ ബസ് പറഞ്ഞുവിട്ടു.


ട്രിപ്പ് അവസാനിച്ച ശേഷം സ്പീഡ് ​ഗവർണർ ഘടിപ്പിച്ച് മോട്ടോർ വാഹനവകുപ്പിൽ ഹാജരാക്കിയാൽ മാത്രമേ ബസിന് സർവീസ് നടത്താൻ സാധിക്കുകയൊള്ളൂവെന്ന് എംവിഡി പറഞ്ഞു. സ്വകാര്യ ബസുകളുടെ മരണപാച്ചിലിൽ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിരുന്നു. പിന്നാലെയാണ് എംവിഡി പരിശോധന നടത്തിയത്. പിസിസിയില്ലാത്ത ജീവനക്കാരെ നിയമിച്ചാൽ ബസിന്റെ പെർമിറ്റുവരെ നഷ്ടപ്പെട്ടേയ്ക്കാം. വരും ദിവസങ്ങളിൽ നിയമലംഘകർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home