ശാന്തിഗിരി ആശ്രമം മുൻ വൈസ് പ്രസിഡന്റ് സ്വാമി ധർമ്മാനന്ദ ജ്ഞാന തപസ്വി അന്തരിച്ചു

മംഗലപുരം: ശാന്തിഗിരി ആശ്രമം മുൻ വൈസ് പ്രസിഡന്റും ഗുരുധർമ്മ പ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി ധർമ്മാനന്ദ ജ്ഞാന തപസ്വി (78) അന്തരിച്ചു. സംസ്‌കാരം ബുധൻ വൈകിട്ട് അഞ്ചിന് ശാന്തിഗിരിയിൽ. ശ്രീകരുണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിൽ ഒരാളാണ്. എറണാകുളം, കോട്ടയം ഉപാശ്രമങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.
കോട്ടയം കല്ലറ പഞ്ചായത്തിൽ പെരുന്തുരുത്തിയാണ് സ്വദേശം. 1982ൽ വ്യോമസേനയിൽനിന്ന് വിരമിച്ചശേഷം ആശ്രമത്തിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ആശ്രമത്തിലെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല വഹിച്ചിട്ടുണ്ട്. ആയുർവേദ– സിദ്ധ വൈദ്യശാലയുടെ ചുമതലക്കാരനുമായിരുന്നു. ഭാര്യ: പരേതയായ കലാ നാരായണൻ. മക്കൾ: രാജേഷ്, സാജൻ, ഡോ വിമൽ. മരുമക്കൾ: റാണി, അമ്പിളി, നിശ്ചിത.










0 comments