ad
Deshabhimani

വാക്കുതർക്കം; മുൻ ഭർത്താവിനെ യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തി

Police
വെബ് ഡെസ്ക്

Published on Aug 15, 2026, 07:06 AM | 1 min read

ലഖ്നൗ: വാക്കുതർക്കത്തെ തുടർന്ന് യുവതി മുൻ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അഷിയാന സ്വദേശിയായ സോണി തന്റെ മുൻ ഭാര്യ തപസ്യ സിങ്ങിന്റെ (30) ജാനകിപുരത്തെ കൗസല്യ ഗാർഡനിലുള്ള വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് തപസ്യ സിങ്, സോണിയുടെ തലയിൽ തവ കൊണ്ട് അടിക്കുകയായിരുന്നു. സോണിയെ ഉടനടി ജാനകിപുരത്തെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു.


പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് (കെജിഎംയു) മാറ്റിയെങ്കിലും സോണി മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ തപസ്യ സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോണിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home