ad
Deshabhimani

സാമൂഹ്യതിന്മയുടെ കൂടാരമാണ് സംഘപരിവാർ; ലൈംഗിക ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ഇടം: ആദർശ് എം സജി

adarsh to bjp
വെബ് ഡെസ്ക്

Published on Oct 18, 2025, 01:43 PM | 2 min read

തിരുവനന്തപുരം: ആർഎസ്‌എസ്‌ ക്യാമ്പിലെ ലൈംഗിക പീഡനത്തെ തുടർന്ന്‌ കോട്ടയം എലിക്കുളം സ്വദേശി അനന്തു അജി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സംഘപരിവാറിനെ സാമൂഹ്യതിന്മയുടെ കൂടാരമെന്ന് വിശേഷിപ്പിച്ച് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. വർഗീയതയും കലാപങ്ങളും വിഭജന രാഷ്ട്രീയവും മാത്രമല്ല, ഞെട്ടിക്കുന്ന തരത്തിലുള്ള ലൈംഗിക ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ഇടം കൂടിയാണ് ഈ പ്രസ്ഥാനമെന്ന് ആദർശ് ഫേസ്ബുക്കിൽ കുറിച്ചു.

അനന്തു അജിയുടെ മരണമൊഴി പുറത്തുവന്നതിന് പിന്നാലെ കുറ്റാരോപിതനായആർഎസ്എസ് നേതാവ് നിധീഷ്‌ മുരളീധരൻ ഒളിവിൽപോയിരുന്നു. ഇയാൾക്കു വേണ്ടിയുള്ള പൊലീസ്‌ തെരച്ചിൽ ഉ‍ൗർജിതമായി നടക്കുകയാണ്.


കുറിപ്പിന്റെ പൂർണരൂപം:


"സാമൂഹ്യതിന്മയുടെ കൂടാരമാണ് സംഘപരിവാർ.

വർഗ്ഗീയതയും, കലാപങ്ങളും, വിഭജന രാഷ്ട്രീയവും മാത്രമല്ല, ഞെട്ടിക്കുന്ന തരത്തിലുള്ള ലൈംഗിക ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും ഇടം കൂടിയാണ് ഈ പ്രസ്ഥാനം.

നിരവധി സംഭവങ്ങൾ ഇതിന് തെളിവായി ഉണ്ടെങ്കിലും, കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നടന്ന രണ്ട് കേസുകൾ വളരെ ഗൗരവമുള്ളതാണ്.




ആർ.എസ്.എസ്. ശാഖയിൽ വെച്ച് ചെറുപ്പം മുതൽ താൻ അനുഭവിച്ചുവന്ന പ്രകൃതിവിരുദ്ധ പീഡനങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയ അനന്തു അജി എന്ന 24 വയസ്സുകാരനെ ഈ ദുരനുഭവങ്ങൾ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ശാഖകളിൽ നിരവധി പേർ ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അങ്ങേയറ്റം ഗൗരവമുള്ളതാണ്.

മറ്റൊന്ന് മധ്യപ്രദേശിലെ മന്ദ്‌സൂർ ജില്ലയിലെ ഒരു കോളേജ് യുവജനോത്സവത്തിനിടെ വസ്ത്രം മാറുന്ന മുറിയിൽ ഒരുങ്ങിക്കൊണ്ടിരുന്ന വിദ്യാർത്ഥിനികളുടെ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചവരേ തിരിച്ചറിഞ്ഞു.

ഇത് ചെയ്തതാകട്ടെ, സംഘപരിവാറിൻ്റെ വിദ്യാർത്ഥി സംഘടന എ.ബി.വി.പി.യുടെ നാല് നേതാക്കൾ.

സംഘപരിവാർ എന്നത് ജീർണ്ണതകളുടെയും അധാർമികതയുടെയും കൂടാരമാണ്.

ഈ വിപത്തിനെ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണം.


Sangh Parivar is a social evil.

Sangh parivar is not just about communalism, riots, and divisive politics; it is also a hub for shocking instances of sexual exploitation and abuse.

While numerous incidents bear witness to this, two cases that occurred in the last week are particularly serious.

The traumatic experiences of Ananthu Aji, a 24-year-old man, who revealed the unnatural abuse and exploitation he endured from childhood at an RSS shakha , ultimately drove him to suicide. His revelation that many people in the shakhas are victims of similar abuse is extremely serious.

Another incident: in the Mandsaur district of Madhya Pradesh, during a college youth festival, those who filmed the pictures and videos of female students dressing up in the changing room were identified.

Those who committed this act were four leaders of the ABVP, the student wing of the Sangh Parivar.

The Sangh Parivar is a breeding ground for decadence and immorality. Society must unite to resist this evil."





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home