അടിമാലിയിലെ മണ്ണിടിച്ചിൽ: പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി

സന്ധ്യയും ബിജുവും
കൊച്ചി/ അടിമാലി: ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നതിനാൽ, ഇത് കിഡ്‌നിയെ ബാധിക്കാതിരിക്കാനാണ് ഇടതു കാലിന്‍റെ മുട്ടിന് താഴേക്ക് മുറിച്ചു മാറ്റിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ശസ്ത്രക്രിയ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് സന്ധ്യ.
കഴിഞ്ഞ ശനിതാരാത്രി പത്തരയോടെയാണ് മണ്ണിടിച്ചിലിനെ തുടർന്ന് സന്ധ്യയും ഭർത്താവ് ബിജുവും അപകടത്തിൽപ്പെട്ടത്. അഞ്ച് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്. ഞായര്‍ പുലര്‍ച്ചെ മൂന്നോടെ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ത്താണ് സന്ധ്യയെ പുറത്തെടുത്തത്. പിന്നീട് അരമണിക്കൂറിനകം ബിജുവിനെയും പുറത്തെടുത്തു. കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കിടയില്‍പെട്ട് ഗുരുതര പരിക്കേറ്റ ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.










0 comments