ചങ്ങനാശേരിയിൽ മ്ലാവ്; കൗതുകക്കാഴ്ചയിൽ നാട്ടുകാർ

മ്ലാവ്
കോട്ടയം: ചങ്ങനാശേരിയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്ലാവ് നാട്ടുകാർക്കു കൗതുകമാകുന്നു. അടുത്തെങ്ങും വനമില്ലാതിരുന്നിട്ടും മ്ലാവ് എത്തുന്നതാണ് ആളുകളിൽ കൗതുകമുണർത്തിയത്. കഴിഞ്ഞ ആഴ്ചയിൽ കൂനന്താനം പള്ളി ഭാഗത്തുനിന്നു മ്ലാവിന്‍ കൂട്ടം റോഡിലേക്ക് ഓടിമറയുന്നതു സ്‌കൂട്ടർ യാത്രികർ മൊബൈലിൽ വീഡിയോ എടുത്തിരുന്നു.രാത്രിയിലാണ് പലപ്പോഴും മ്ലാവിൻറെ മിന്നിമറയൽ.
ചെത്തിപ്പുഴ, കൂനന്താനം ഭാഗങ്ങളിൽ രാത്രി വെളിച്ചത്തിലാണ് യാത്രക്കാർ മ്ലാവിനെ കാണുന്നത്. സ്‌കൂട്ടര്‍ ലൈറ്റിൻറെ വെളിച്ചത്തിൽ മ്ലാവ് കുറേദൂരം ഓടി ആളോഴിഞ്ഞ പുരയിടത്തിലേക്ക് കയറി ഒളിക്കുന്നതായും വീഡിയോയിൽ കാണാം. വനംവകുപ്പിനെ വിവരം അറിയിച്ചതായാണ് വിവരം.കഴിഞ്ഞ രാത്രി ചെത്തിപ്പുഴ ആശുപത്രിക്കു പിന്നിലുള്ള ജിസ് അക്കാദമി റോഡിൽ സ്‌കൂട്ടറിൽ സഞ്ചരിച്ച പാറേൽപ്പള്ളിക്കു സമീപമുള്ള കളരിക്കൽ ജോജോയുടെ മുമ്പിലും മ്ലാവ് പ്രത്യക്ഷപ്പെട്ടു. ജോജോ ഇതു മൊബൈൽ ഫോണിലെ വീഡിയോയിൽ ചിത്രീകരിച്ചു.









0 comments