ad
Deshabhimani

അതിതീവ്ര മഴ; ശബരിമല യാത്ര ഒഴിവാക്കണമെന്ന് നിർദേശം

sabarimala vishu.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 01, 2026, 09:48 PM | 1 min read

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെത്തുടർന്ന് വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ആഗസ്ത് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.


അതിതീവ്ര മഴ പത്തനംതിട്ട ജില്ലയിൽ പ്രളയ സമാനമായി തുടരുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നയിപ്പ് നൽകിയത്. പത്തനംതിട്ട റാന്നിയിൽ കനത്ത മഴയെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയാണ് നിലനിൽക്കുന്നത്.


പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റാന്നി ടൗണും ജനവാസ മേഖലകളും പൂർണ്ണമായും വെള്ളത്തിനടിയിലായി. മഴ ശക്തമായ തുടരുന്നത് ഇപ്പോഴും മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്.


പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.


അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കും മറ്റു ജില്ലകളിലും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home