ചിങ്ങമാസ പൂജ: ശബരിമല നട തുറന്നു

ശബരിമലയിൽ പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന തീർഥാടകർ
ശബരിമല: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു. ഞായർ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നടതുറന്ന് ദീപം തെളിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
ചിങ്ങം ഒന്നായ ഞായർ രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. ശബരിമല ഉൾക്കഴകത്തെയും പമ്പ മേൽശാന്തിയെയും തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തിങ്കളാഴ്ച നടക്കും. ഉഷ പൂജയ്ക്ക് ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. മേൽശാന്തിയെ പൂജാ കാര്യങ്ങളിൽ സഹായിക്കുകയാണ് ഉൾക്കഴകത്തിന്റെ ചുമതല.
21ന് രാത്രി 10ന് പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി 24ന് നട തുറക്കും.










0 comments